തിരുവനന്തപുരം : ജീവനൊടുക്കിയ ബി ജെ പി വാർഡ് കൗൺസിലർ അനിൽ കുമാറുമായി രണ്ടു ദിവസം മുൻപ് നേരിട്ട് കണ്ട് സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനുശോചന കുറിപ്പിലൂടെയാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. (BJP councilor in Thiruvananthapuram Corporation commits suicide)
അനിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.പാർട്ടി സഹായിക്കാമെന്നും ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ മറുപടി നൽകിയെന്നാണ് വിവരം.
രാജീവ് ചന്ദ്രശേഖറിന്റെ അനുശോചന പോസ്റ്റിൽ ബി ജെ പി അണികളുടെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മരണത്തിന്റെ ഉത്തരവാദിത്വം ബിജെപിക്കാണെന്നും കന്യാസ്ത്രീകളെ രക്ഷിക്കാന്‍ സമയമുള്ള പ്രസിഡന്‍റിന് പ്രവര്‍ത്തകരുടെ കാര്യം നോക്കാന്‍ സമയമില്ലെന്നുമാണ് വിമർശനം.