BJP : 'പലപ്പോഴും വിളിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു, അനിൽ കുമാർ പ്രശ്നങ്ങൾ ആരോടും പറഞ്ഞിരുന്നില്ല, പ്രതിസന്ധിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു': മേയർ ആര്യ രാജേന്ദ്രൻ

അദ്ദേഹത്തെ ആരോഗ്യപരമായ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നും മേയർ പറഞ്ഞു.
BJP : 'പലപ്പോഴും വിളിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു, അനിൽ കുമാർ പ്രശ്നങ്ങൾ ആരോടും പറഞ്ഞിരുന്നില്ല, പ്രതിസന്ധിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു': മേയർ ആര്യ രാജേന്ദ്രൻ
Published on

തിരുവനന്തപുരം : നഗരസഭയിലെ ബി ജെ പി വാർഡ് കൗൺസിലർ കെ അനിൽ കുമാറിൻ്റെ മരണം വളരെ വേദനയുണ്ടാക്കുന്നത് ആണെന്ന് പറഞ്ഞ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പ്രശ്നങ്ങളെ കുറിച്ച് അനിൽ കുമാർ ആരോടും പറഞ്ഞിരുന്നില്ലന്നും അവർ വ്യക്തമാക്കി. (BJP councilor in Thiruvananthapuram Corporation commits suicide)

സഹകരണ സംഘത്തിലെ പ്രതിസന്ധിയെ കുറിച്ച് അനിൽകുമാർ സൂചിപ്പിച്ചിരുന്നുവെന്നും, അദ്ദേഹത്തെ ആരോഗ്യപരമായ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നും മേയർ പറഞ്ഞു.

പലപ്പോഴും വിളിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും, വാർത്തകളിലൂടെയാണ് ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞതെന്നും മേയർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com