തിരുവനന്തപുരം : തലസ്ഥാനത്ത് ബി ജെ പി നഗരസഭാ കൗൺസിലറെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. അനിൽകുമാറാണ് മരിച്ചത്. (BJP councilor in Thiruvananthapuram Corporation commits suicide )
ബി ജെ പി നേതൃത്വത്തിനെതിരെയുള്ള ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. കുറിപ്പിൽ പറയുന്നത് തൻ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ല എന്നാണ്.
ഒരു പൈസ പോലും താനും കുടുംബവും എടുത്തിട്ടില്ല എന്നും അനിൽകുമാർ വ്യക്തമാക്കി. അദ്ദേഹം കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിയാണ്.