തിരുവനന്തപുരം : തലസ്ഥാനത്ത് ബി ജെ പി കൗൺസിലർ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക നീക്കങ്ങൾ. അനിൽകുമാർ പ്രസിഡൻ്റ് ആയിരുന്ന സഹകരണ സംഘത്തിൻ്റെ സെക്രട്ടറിക്ക് പോലീസ് നോട്ടീസ്. (BJP councilor commits suicide in Trivandrum)
ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് ഇത്. അതേസമയം, കേസന്വേഷണ ചുമതല പ്രത്യേക സംഘത്തിന് നൽകി.
ഇത് കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. സഹകരണ സംഘത്തിന് 6 കോടിയുടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായാണ് വിവരം.