തിരുവനന്തപുരം : ബി ജെ പി കൗൺസിലർ അനിൽ കുമാറിൻ്റെ ആത്മഹത്യയെ ചൊല്ലി വിവാദം പുകയുന്നു. ഇതിന് പിന്നിൽ പോലീസിൻ്റെ ഭീഷണിയാണ് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ബി ജെ പി. (BJP Councilor commits suicide in Trivandrum)
എന്നാൽ, അനിൽ കുമാറിനെതിരെ കേസെടുത്തിട്ടില്ല എന്നും ഭീഷണിപ്പെടുത്തിയിട്ടില്ല എന്നുമാണ് പോലീസ് പറയുന്നത്. അദ്ദേഹം തൻ്റെ മരണാനന്തര ചടങ്ങിനായി പതിനായിരം രൂപ മാറ്റിവച്ചിരുന്നു. ജീവനൊടുക്കിയ മുറിയിലെ മേശപ്പുറത്തെ കവറിലാണ് പണം ഉണ്ടായിരുന്നത്.
സംസ്ക്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം ശാന്തികവാടത്തിൽ നടക്കും. നാളെ ബി ജെ പി ജില്ലാ കമ്മിറ്റി, തമ്പാനൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.