തിരുവനന്തപുരം : ജീവനൊടുക്കിയ തിരുവനന്തപുരം ബി ജെ പി വാർഡ് കൗൺസിലർ അനിൽ കുമാറിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്നുച്ചയ്ക്ക് ശാന്തികവാടത്തിൽ നടക്കും. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിലും തിരുമലയിലും പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് മൃതദേഹം എത്തിക്കും.(BJP councilor commits suicide in Trivandrum )
പിന്നാലെ ഉച്ചയ്ക്ക് ശേഷമാണ് സംസ്ക്കാരം. ഇന്നലെയാണ് അദ്ദേഹത്തെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനൊടുക്കിയത് എന്നാണ് വിവരം. സംഭവത്തിൽ പൂജപ്പുര പോലീസ് അന്വേഷണം നടത്തുകയാണ്.