തിരുവനന്തപുരം : തിരുമല ബി ജെ പി വാർഡ് കൗൺസിലർ അനിൽ കുമാറിൻ്റെ ആത്മഹത്യയിൽ പാർട്ടിയുടെ ആരോപണം തള്ളി പോലീസ്. അനിൽ കുമാറിനെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്. (BJP councilor commits suicide in Trivandrum)
ടൂർഫാം സൊസൈറ്റി ജീവനക്കാരിയാണ് നിക്ഷേപകനെതിരെ ആദ്യം പരാതി നൽകിയതെന്നും, സംഘം സെക്രട്ടറി പരാതി നൽകിയത് പണം ആവശ്യപ്പെട്ട് സ്ഥാപനത്തിൽ വന്ന് ബഹളം ഉണ്ടാക്കിയതിനാലാണ് എന്നും പറഞ്ഞ പോലീസ്, 10,65,000 രൂപ നൽകാനുണ്ടെന്നായിരുന്നു പരാതിയെന്നും കൂട്ടിച്ചേർത്തു.
ഒരു മാസത്തിനകം പണം നൽകാം എന്നാണ് അനിൽ കുമാർ പറഞ്ഞതെന്നും, പോലീസ് വിളിക്കാതെ തന്നെ അദ്ദേഹം 2 പ്രാവശ്യം സ്റ്റേഷനിൽ എത്തി സൊസൈറ്റി പ്രതിസന്ധിയെകുറിച്ച് പറഞ്ഞിരുന്നതായും പോലീസ് ചൂണ്ടിക്കാട്ടി. ബി ജെ പിയുടെ ആരോപണം അനിൽ കുമാറിൻ്റെ ആത്മഹത്യക്ക് പിന്നിൽ പോലീസ് ഭീഷണി ആണെന്നാണ്.