
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ നടത്തുന്ന കോൺക്ലേവ് എന്ത് വില കൊടുത്തും തടയുമെന്ന് പറഞ്ഞ് രംഗത്ത്. യു ഡി എഫ് കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്നും, സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ്, സിനിമ മേഖലയിലെ എല്ലാവരേയം സംശയത്തിൻ്റെ മുനയിൽ നിർത്തുകയാണെന്നും, സർക്കാർ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
സർക്കാർ കുറ്റം ചെയ്തവരെ ഒളിപ്പിക്കുകയാണെന്ന് പറഞ്ഞ സതീശൻ, എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താത്തത് എന്നും ചോദിച്ചു. ആരെ രക്ഷിക്കാനാണ് പേജുകൾ വെട്ടിമാറ്റിയതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ അദ്ദേഹം, എന്തിനാണ് ആരോപണവിധേയർക്കൊപ്പം ഇരകളെ ഇരുത്തി കോൺക്ലേവ് നടത്തുന്നതെന്നും ചോദിച്ചു.
അതോടൊപ്പം, സി പി എം നേതാവിനെ ബി ജെ പി കേന്ദ്രമന്ത്രി രക്ഷിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.