തിരുവനന്തപുരം : സി പി എമ്മും കോൺഗ്രസും ബി ജെ പിക്ക് സ്വാധീനമുള്ളയിടങ്ങളിൽ തോൽപ്പിക്കാനായി രഹസ്യ ചർച്ച ആരംഭിച്ചുവെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തി. (BJP alleges CPM - Congress alliance)
ചില ഇടനിലക്കാർ വഴി തിരുവനന്തപുരം,തൃശൂർ കോർപ്പറേഷനുകളിൽ പിൻവാതിൽ സഖ്യം രൂപപ്പെടുന്നുണ്ട് എന്ന് അദ്ദേഹം ആരോപിച്ചു.
കോർ കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തുവെന്നും, ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോൾ സർക്കാർ ധൂർത്ത് നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.