പാലക്കാട് : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ രൂക്ഷമായി വിമർശിച്ച് ബി ജെ പി. അദ്ദേഹത്തിൻ്റെ രാജി വരെ പ്രതിഷേധിക്കുമെന്നാണ് ഇവർ പറയുന്നത്. (BJP against Rahul Mamkootathil)
കോൺഗ്രസ് പ്രവർത്തകർ സസ്പെൻഷനിലുള്ള രാഹുലിനെ ചേർത്ത് പിടിക്കുന്നുവെന്നും, സസ്‌പെൻഷൻ കൊണ്ട് കോൺഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്നും പ്രശാന്ത് ശിവൻ ചോദിച്ചു.
ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഓഫീസിൽ കയറ്റാൻ കൊള്ളാത്തവനെ പാലക്കാട് എങ്ങനെ കയറ്റുമെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.