പാലക്കാട് : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പാലക്കാട് താമസിക്കുന്ന ഫ്ലാറ്റ്, ഓഫീസായി പ്രവർത്തിക്കുന്ന വീട് എന്നിവ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി. ഇക്കാര്യമുന്നയിച്ചിരിക്കുന്നത് ബി ജെ പി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനാണ്. (BJP against Rahul Mamkootathil)
2025 ജനുവരി 27, 28, മേയ് 25 തീയതികളിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രാൻസ് വുമൺ അവന്തിക ഉന്നയിച്ച ആരോപണങ്ങളെ ചെറുക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ഉപയോഗിച്ച വാദങ്ങളെക്കുറിച്ചും അദ്ദേഹം അന്വേഷണം ആവശ്യപ്പെടുന്നു.