തൃശൂർ : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ആരോണവുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. രാഹുലിൻ്റെ സഹപാഠി ചാനൽ ചർച്ചയ്ക്ക് പിന്നാലെ തന്നെ വിളിച്ചിരുന്നുവെന്നും, അയാളുടെ സംസ്ക്കാരം ശരിയല്ലെന്നും, സ്ത്രീകളോടുള്ള ഇടപെടൽ വളരെ മോശമാണെന്ന് വെളിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. (BJP against Rahul Mamkootathil)
കോഴിയുടെ സ്വഭാവമാണെന്ന് അവർ പറഞ്ഞുവെന്നും, ഇത് ജനപ്രതിനിധിക്ക് ചേർന്നതല്ല എന്നും ബി ഗോപാലകൃഷ്ണൻ വിമർശിച്ചു. രാഹുൽ നടത്തിയിട്ടുള്ള എല്ലാ അശ്ലീല കൊള്ളരുതായ്മകളുടെയും പിതൃത്വം വി ഡി സതീശനാണെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ വി ഡി സതീശൻ്റെ ചിറകിനടിയിലെ പക്ഷിക്കുഞ്ഞ് ആണെന്നും, പ്രതിപക്ഷ നേതാവിൻ്റെ ധർമ്മം ഇതാണോയെന്നും അദ്ദേഹം ചോദിച്ചു.