തിരുവനന്തപുരം: ബി ജെ പി എമ്പുരാൻ സിനിമയ്‌ക്കെതിരായി ഒരു ക്യാമ്പെയ്‌നും ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. (BJP about Empuraan)
സിനിമ സിനിമയുടെ വഴിക്ക് പോകുമെന്നും, ആസ്വാദകരെന്ന നിലയിൽ പലരും അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പോസ്റ്റർ വിവാദം പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്നും, ഇതിന് പിന്നിൽ പുറത്തു നിന്നുള്ള ആളുകൾ ആണെന്നും പറഞ്ഞ പി സുധീർ, അന്വേഷിച്ച് കണ്ടെത്താൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി ജെ പി കോർ കമ്മിറ്റി യോഗത്തിന് ശേഷം വ്യക്തമാക്കി.