
കൊല്ലം: കുളത്തൂപ്പുഴ കൂവക്കാടിന് സമീപം കാട്ടുപോത്ത് കാറിലിടിച്ച് അപകടം ഉണ്ടായത്(Bison Attack Accident). തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിലില്പെട്ടത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.
തിങ്കളാഴ്ച രാത്രി ചെങ്കോട്ട-തിരുവനന്തപുരം അന്തര്‍സംസ്ഥാനപാതയിലാണ് അപകടം. കാട്ടുപോത്ത് കാറിന് മുന്നിലേക്ക് ചാടുകയും ഇടിച്ചതിന് പിന്നാലെ കാട്ടുപോത്ത് ഓടിമറയുകയും ചെയ്തു.