

തിരുവനന്തപുരം:പക്ഷിപ്പനി കാരണം കോഴി ,താറാവ് ഉൾപ്പെടെയുള്ള പക്ഷികൾ മരണപ്പെട്ടതിനും പ്രതിരോധ നിയന്ത്രണ പരിപാടികളുടെ ഭാഗമായുമുള്ള നഷ്ടപരിഹാര തുക കർഷകർക്ക് അടുത്തയാഴ്ച വിതരണം ചെയ്യുമെന്ന് മന്ത്രി ചിഞ്ചുറാണി. ആലപ്പുഴ ജില്ലയിലെ 899 കർഷകർക്കും പത്തനംതിട്ടയിലെ 48 കർഷകർക്കും കോട്ടയത്തെ 213 കർഷകർക്കുമായി 3.06 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. (J. Chinchu Rani)
നഷ്ടപരിഹാര തുകയുടെ 50 ശതമാനം കേന്ദ്രവും 50 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. ധനകാര്യ വകുപ്പിൽ നിന്നും ഇന്ന് ക്ലിയറൻസ് ലഭിക്കുകയും ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കയും ചെയ്തു കഴിഞ്ഞു.