
തിരുവനന്തപുരം: എം എൽ എ സ്ഥാനത്ത് നിന്നുള്ള മുകേഷിന്‍റെ രാജിയിൽ തിരക്ക് കൂട്ടരുതെന്ന് പറഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിൻ്റെ ചോദ്യം ആരോപണം നേരിട്ടവർ മുൻപും ഉണ്ടായിട്ടില്ലേയെന്നാണ്.
ശരിയായ വഴിയിലാണ് സർക്കാർ നീങ്ങുന്നതെന്ന് പറഞ്ഞ ബിനോയ് വിശ്വം, സർക്കാർ സ്ത്രീപക്ഷത്താണെന്നും പ്രതികരിച്ചു. ഇതിന് തെളിവായി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നത് ഹേമ കമ്മിറ്റി പുറത്ത് റിപ്പോർട്ട് വന്നപ്പോൾ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചതാണ്.
അതേസമയം, സി പി ഐ ദേശീയ നേതാവ് ആനിരാജയുടെ നിലപാട് ലൈംഗികാതിക്രമക്കുറ്റത്തിൽ ആരോപണവിധേയനായ മുകേഷ് എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്നാണ്.