CPI : 'സ്ഥാനങ്ങൾ ത്യജിക്കാൻ മടിയില്ലാത്ത നേതാവാണ് ഞാൻ, വലുത് പാർട്ടിയോടുള്ള കൂറ്': ബിനോയ് വിശ്വം

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന് പലരും പറഞ്ഞിരുന്നുവെന്നും, ഡി രാജയുടെത് സ്‌പെഷ്യൽ കേസായി പരിഗണിച്ചാണ് പാർട്ടിയുടെ തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.
CPI : 'സ്ഥാനങ്ങൾ ത്യജിക്കാൻ മടിയില്ലാത്ത നേതാവാണ് ഞാൻ, വലുത് പാർട്ടിയോടുള്ള കൂറ്': ബിനോയ് വിശ്വം
Published on

തിരുവനന്തപുരം : തനിക്ക് സ്ഥാനത്തിനേക്കാൾ വലുത് പാർട്ടിയോടുള്ള കൂറാണെന്ന് പറഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താൻ സ്ഥാനങ്ങൾ ത്യജിക്കാൻ മടിയില്ലാത്ത നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Binoy Viswam on CPI Party Congress)

കേരളത്തിൽ നിൽക്കണമെന്ന് പാർട്ടി നിർദേശിച്ച താൻ മറ്റൊരു പദവിക്കായി ഓടേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന് പലരും പറഞ്ഞിരുന്നുവെന്നും, ഡി രാജയുടെത് സ്‌പെഷ്യൽ കേസായി പരിഗണിച്ചാണ് പാർട്ടിയുടെ തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രായപരിധിയിൽ കേരളം എടുത്ത നിലപാട് ശരിയാണ് എന്നും, പ്രായപരിധി ഒരു കുറ്റമൊന്നും അല്ലെന്നും പറഞ്ഞ അദ്ദേഹം, കെ പ്രകാശ് ബാബു കേരളത്തിൽ ആണോ കേന്ദ്രത്തിൽ ആണോ പ്രവർത്തിക്കേണ്ടതെന്ന് പാർട്ടി കൂട്ടായി തീരുമാനിക്കുമെന്നും അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com