
തിരുവനന്തപുരം: പി ജയരാജൻ മഅദനിക്കെതിരായി നടത്തിയ പരാമര്‍ശം സ്വയം വിമര്‍ശനമായി കാണുന്നുവെന്ന് പറഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.( Binoy Viswam against P Jayarajan )
അദ്ദേഹത്തിൻ്റെ പ്രതികരണം പി ജയരാജൻ്റെ ബുക്കിലെ മഅദനി യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തിയെന്ന പരാമർശത്തെക്കുറിച്ചായിരുന്നു.
സി പി ഐ നേരത്തെ തന്നെ പി ഡി പിയുമായി സഹകരിക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി ജയരാജൻ്റെ 'കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലാണ് വിവാദ പരാമർശമുള്ളത്. ഇസ്ലാമിക് സ്റ്റേറ്റിനെയും മഅദനിയെയും മുന്‍നിര്‍ത്തി മുസ്ലിം തീവ്രവാദത്തെക്കുറിച്ച് ഇതിൽ പറയുന്നുണ്ട്.