ആലപ്പുഴ : സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എ ഡി ജി പി എം ആർ അജിത് കുമാറിനോടുള്ള പാർട്ടിയെ നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ് രംഗത്തെത്തി. ചില ആശ്വാസ്യമല്ലാത്ത നടപടികൾ അജിത് കുമാറിൻ്റെ ഭാഗത്ത് നിന്നുണ്ടായെന്നും, അദ്ദേഹം തുടർച്ചയായി ആർ എസ് എസ് നേതാക്കളെ കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Binoy Viswam against ADGP MR Ajith Kumar)
തൃശൂർ പൂരം അലങ്കോലമാക്കുന്നത് തടയാനായില്ല എന്നും, മന്ത്രി പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ല എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അജിത് കുമാർ കടമകളോട് കൂറ് കാണിച്ചില്ല എന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.