
തിരുവനന്തപുരം : ഹാരിസ് മികച്ച ഡോക്ടർ ആണെന്ന് പറഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല എന്നും, നിരവധി പേർ അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ബിനിയ വിശ്വം കൂട്ടിച്ചേർത്തു. (Binoy Viswam about Dr. Harris)
കാര്യങ്ങൾ നേരെയാകണം എന്ന ബോധ്യത്തോടെയാണ് ഡോക്ടറുടെ പ്രതികരണമെന്നും, കുനിഷ്ട് ഉള്ളതായി തോന്നുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഡോക്ടർ ഹാരിസിനെ വിമർശിച്ച സംഭവത്തെക്കുറിച്ച് ബിനോയ് വിശ്വം പ്രതികരിച്ചില്ല.