CPI : 'CPI ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല': കേന്ദ്ര നേതാക്കളെ അറിയിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഡി രാജ സ്ഥാനമൊഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് ബിനോയ് വിശ്വം എത്തണമെന്ന് ചില കേന്ദ്ര നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
CPI : 'CPI ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല': കേന്ദ്ര നേതാക്കളെ അറിയിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
Published on

തിരുവനന്തപുരം : സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, താൻ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല എന്ന് കേന്ദ്ര നേതാക്കളെ അറിയിച്ചതായി സൂചന. (Binoy Viswam about CPI General Secretary position)

അദ്ദേഹം ഈ പദവി ഏറ്റെടുക്കാൻ തയ്യാറാകാത്തത് കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് എന്നാണ് റിപ്പോർട്ട്. ഡി രാജ സ്ഥാനമൊഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് ബിനോയ് വിശ്വം എത്തണമെന്ന് ചില കേന്ദ്ര നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നിലവിൽ അമർജിത് കൗറിൻ്റെ പേരും തൽസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com