
തിരുവനന്തപുരം: ആനി രാജക്കെതിരെ സി.പി.ഐ കേന്ദ്രനേതൃത്വത്തിന് കത്തെഴുതി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണം നടത്തിയെന്നാണ് ജനറൽ സെക്രട്ടറി ഡി. രാജക്ക് നൽകിയ പരാതി.
കഴിഞ്ഞമാസം 25ന് നടന്ന ദേശീയ എക്‌സിക്യൂട്ടിവിന് മുന്നോടിയായിട്ടായിരുന്നു കത്തയച്ചത്. ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഇടത് എം.എൽ.എ എം. മുകേഷ് രാജിവെക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. മുകേഷിന്‍റെ രാജി ആവശ്യത്തില്‍ ഉറച്ചുനിന്ന ആനി രാജയെ തള്ളി അന്നുതന്നെ ബിനോയ് വിശ്വം രംഗത്തെത്തി. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത് സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണെന്നും അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.