കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ സംഘര്‍ഷം.അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.
ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമാമായി സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞെങ്കിലും സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റി പോലീസ് വാഹനം കടത്തിവിട്ടു.
മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുമെന്നും വെള്ളിയാഴ്ച രാവിലെ എട്ടിന് മൃതദേഹം വീട്ടിലെത്തിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ചെലവ് സർക്കാർ വഹിക്കണമെന്നും ഇവർക്ക് സർക്കാർ ജോലി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.