Murder : ബിന്ദു പത്മനാഭൻ കൊലക്കേസ് : 19 വർഷങ്ങൾക്ക് ശേഷമുള്ള വഴിത്തിരിവ്, മുഖ്യ സാക്ഷി ഭൂമി വാങ്ങിയ സതീശൻ

വസ്തു വിൽപ്പനയിൽ നിന്ന് ലഭിച്ച അഡ്വാൻസ് തുകയായ ഒന്നര ലക്ഷം രൂപ തനിക്ക് വേണമെന്ന് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. എന്നാൽ, അവർ വിസമ്മതിച്ചു.
Bindhu Padmanabhan murder case
Published on

ആലപ്പുഴ : ബിന്ദു പത്മനാഭൻ കൊലക്കസിൽ പ്രതി സെബാസ്റ്റ്യനെ കുടുക്കുന്നത് 19 വർഷങ്ങൾക്ക് ശേഷമാണ്. ഇവരെ കാണാതായത് 2006ലാണ്. കേസിലെ മുഖ്യ സാക്ഷി ബിന്ദുവിൻ്റെ ഭൂമി വാങ്ങിയ സതീശനാണ്. (Bindhu Padmanabhan murder case )

പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം പണമിടപാട് നടത്തിയ അതേ ദിവസമാണ് ബിന്ദു കൊല്ലപ്പെട്ടത്. സെബാസ്റ്റ്യനെക്കൂടാതെ അവസാനമായി ബിന്ദുവിനെ ജീവനോടെ കണ്ടത് സതീശനാണ്.

വസ്തു വിൽപ്പനയിൽ നിന്ന് ലഭിച്ച അഡ്വാൻസ് തുകയായ ഒന്നര ലക്ഷം രൂപ തനിക്ക് വേണമെന്ന് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. എന്നാൽ, അവർ വിസമ്മതിച്ചു. തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് സംഭവിച്ചത് 2006 മെയ് 7-നാണ്. മൃതദേഹം കഷ്ണങ്ങളാക്കി മറവ് ചെയ്യുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com