ആലപ്പുഴ : ബിന്ദു പത്മനാഭൻ കൊലക്കേസിൽ കുറ്റസമ്മതം നടത്തി അറസ്റ്റ് ചെയ്യപ്പെട്ട പ്രതി സെബാസ്റ്റ്യൻ. ഇയാൾ ബിന്ദുവിനെ കൊലപ്പെടുത്തിയതായി മൊഴി നൽകിയെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചത്. ഇയാളെ കേസിൽ പ്രതി ചേർത്തത് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ്. (Bindhu Padmanabhan murder case )
ഇക്കാര്യം ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത് കസ്റ്റഡി അപേക്ഷയിലാണ്. ഇയാൾ ജൈനമ്മ കൊലക്കേസിൽ റിമാൻഡിൽ കഴിയുമ്പോഴാണ് ജയിലിൽ എത്തി ബിന്ദു കൊലക്കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും.
പ്രതി ബിന്ദുവുമായി കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട് എന്നാണ് കണ്ടെത്തിയത്. ഇവരെ പ്രതിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയും അടുത്തിടെ പുറത്ത് വന്നിരുന്നു. ദല്ലാളായ സോഡാ പൊന്നപ്പൻ എന്നയാൾ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് വിവരം വെളിപ്പെടുത്തിയത്.