പാലക്കാട് : പട്ടാമ്പിയിൽ അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. പാലക്കാട് പട്ടാമ്പി കൊപ്പം-പുലാമന്തോൾ റോഡിലാണ് അപകടം ഉണ്ടായത്.
രാവിലെ 11:30 മണിയോടെയായിരുന്നു സംഭവം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച ഒരു കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു. ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ബസ് അമിതവേഗതയിലാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ബസ് തടഞ്ഞത്. തുടർന്ന് സ്ഥലത്ത് ബസ് ജീനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.