പാലക്കാട് : പാലക്കാട് ബസിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയിൽ വാണിയംകുളം അജപമടത്തിന് സമീപം അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ കയിലിയാട് സ്വദേശി കൃഷ്ണപ്രസാദിനാണ് ഗുരുതരമായി പരിക്കേറ്റത്.
അമിത വേഗതയിലെത്തിയ ബസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം ബൈക്കിനെയും കൊണ്ട് 30 മീറ്റ൪ ദൂരം ഓടി. നാട്ടുകാ൪ ബസ് തടഞ്ഞു നി൪ത്തിയശേഷമാണ് ബസിനടിയിലായിരുന്ന ബൈക്ക് യാത്രികനെ പുറത്തെടുത്തു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒറ്റപ്പാലം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ശ്രീഗുരുവായൂരപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്.
ബൈക്ക് യാത്രികന്‍റെ കാലിനും തലയ്ക്കുമാണ് പരിക്കേറ്റത്.അമിത വേഗതയിലെത്തിയ ബസ് ബൈക്കിനെ ഇടിച്ചിടുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.