
കൊല്ലം: കൊട്ടാരക്കര - ശാസ്താംകോട്ട പാതയിൽ അവണൂരിൽ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു(accident). ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
അപകടത്തിൽ തേവലപ്പുറം സ്വദേശി വിപിന് പരിക്കേറ്റു. നിർമ്മാണം നടക്കുന്ന റോഡിൽ കൂട്ടിയിട്ടിരുന്ന ടാറിലും മണ്ണിലും ബൈക്ക് ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
വിപിൻ, ഗുരുതരാവസ്ഥയിലുള്ള ഒരു ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തെ പിൻതുടരവിയാണ് അപകടം സംഭവിച്ചത്.