
തിരുവനന്തപുരം : ഓടയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. വെള്ളറട ജംഗ്ഷന് സമീപമുള്ള റോഡിൽ നിന്നും വെള്ളം ഓടകളിൽ നിറഞ്ഞ് റോഡ് തിരിച്ചറിയാനാവാതെയാണ് ബൈക്ക് അപകടത്തിൽപെട്ടത്.
കാറ്റാടി ആറടിക്കര വീട്ടില്‍ ജയരാജ് (28), സുനില്‍ (41) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ മുതല്‍ തോരാതെ പെയ്യുന്ന മഴയില്‍ വെള്ളം വാര്‍ന്നു പോകാന്‍ കഴിയാതെ വെള്ളറട ജംഗ്ഷനില്‍ ഓട നിറയെ മലിനജലം കെട്ടിനില്‍ക്കുകയാണ്.
റോഡ് നിർമാണം ഇഴയുന്നതിനാൽ വെള്ളക്കെട്ട് മൂലം നാട്ടുകാർ ദുരിതത്തിലാണ്. ജലം കെട്ടിനില്‍ക്കുന്ന സ്ഥലം റോഡ് ആണെന്ന് കരുതി ബൈക്ക് ഓടയിലേക്ക് ഓടിച്ചിറക്കിയതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.