കൊല്ലം : കടയ്ക്കൽ ദർഭക്കാട് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോട്ടുക്കൽ സ്വദേശി മിഥുനാണ് (30) മരണപ്പെട്ടത്. ഇദ്ദേഹം ഒരു സ്വകാര്യ ബസ് ഡ്രൈവറാണ്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു കാർ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയതാണ് അപകടത്തിന് കാരണമായത്. ഈ കാർ മിഥുൻ സഞ്ചരിച്ച ബൈക്കിലിടിച്ചു.
ഇടിയുടെ ആഘാതത്തിൽ മിഥുൻ എതിരെ വന്ന മറ്റൊരു കാറിന് മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.