കോഴിക്കോട് : മലാപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസില്‍ വിപി സുരേഷ്‌കുമാര്‍ (61) ആണ് മരിച്ചത്. സൈലം വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് ഡ്രൈവറാണ് സുരേഷ്.
ഞായറാഴ്ച വൈകീട്ട് 3.30 ഓടെ മലാപ്പറമ്പ് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.