എറണാകുളം : എംസി റോഡ് മറ്റൂരിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കാഞ്ഞൂര്‍ കാച്ചപ്പിള്ളി ജോസഫാണ് (72) മരിച്ചത്. രാവിലെ 9.15യോടെ അപകടം ഉണ്ടായത്.
ജോസഫ് സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ജോസഫിനെ ഉടൻ മറ്റൂരിലെ ഓട്ടോത്തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.