പാലക്കാട്: ഷൊർണൂർ കാരക്കാട്ടിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത്. ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.
കാരക്കാട് കള്ളിക്കാട്ടിൽ നിതീഷിന്റെ ബൈക്കാണ് കത്തി നശിച്ചത്. ബൈക്കിൽ അര ടാങ്കോളം പെട്രോൾ ഉണ്ടായിരുന്നു.നിതീഷ് സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിലേക്ക് വിനോദയാത്ര പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഈ സമയം നിതീഷ് മാത്രമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
ബൈക്കിന്‍റെ എൻജിൻ ഭാഗത്തുനിന്നും പുകവരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. പുക വരുന്നത് കണ്ടു സംശയം തോന്നിയ യുവാവ് ബൈക്ക് ഒരു ഭാഗത്ത് നിർത്തിയിട്ടു. ബൈക്കിൽ നിന്നും ഇറങ്ങി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. തുറന്ന ഷോർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനത്തിൽ തീ പടരാനുള്ള കാരണം വ്യക്തമാകുകയുള്ളു.