
കൽപ്പറ്റ : വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ മൈസൂർ സ്വദേശി ആനന്ദാണ് മരണപ്പെട്ടത്.
മാനന്തവാടി ബാവലി റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് ബസ്സിനടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.