
കോഴിക്കോട്: ഈങ്ങാപ്പുഴ കാക്കവയലിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടമുണ്ടായി(Bike accident). കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കണ്ണപ്പൻക്കുണ്ട് സ്വദേശി വിഷ്ണുവിനാണ് ജീവൻ നഷ്ടമായത്. വിനീത്, ബബ്‌ലു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ഒരാൾ അതിഥി തൊഴിലാളിയാണ്.