ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം | Bike Accident

bike accident
Published on

ചേർത്തല: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തുറവൂർ സ്വദേശിയും ചേർത്തല ഇസാഫ് ബാങ്ക് മാനേജരുമായ അമൽ പി. ബെൻ (33) ആണ് മരിച്ചത്. കഞ്ഞിക്കുഴി ഭാഗത്തു നിന്നും ചേർത്തലയിലേക്ക് പോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ കെ.വി.എം. ആശുപത്രിക്ക് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്. (Bike Accident)

റോഡിന്റെ വശങ്ങളിലൂടെ യാത്ര ചെയ്യുകയായിരുന്ന അമലിന്റെ സ്കൂട്ടർ ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പോലീസ് അറിയിച്ചു. ലോറിയുടെ പിൻചക്രങ്ങൾ ദേഹത്തു കൂടി കയറിയിറങ്ങിയത്തിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അമൽ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ് അപകടത്തിൽ കേസെടുത്തു. മൃതദേഹം ഇന്ന് 3.30-ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com