ബൈക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം ; നാലുപേർക്ക് പരിക്ക് |bike accident

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
accident
Published on

ആലപ്പുഴ : മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി നാലുപേർക്ക് പരിക്ക്. മുതുകുളം ഹൈസ്‌കൂൾ മുക്കിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

മുതുകുളം വടക്ക് സ്വദേശിനി ഭാഗ്യശ്രീ (23), ഇവരുടെ സഹോദരീ പുത്രനായ രണ്ടുവയസുകാരൻ ശ്രേയാൽ, ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com