

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രം. ബിഗ് ബോസ് മത്സരത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് ഒന്നാം സമ്മാനം. 100 ദിവസം ഹൗസിനുള്ളില്‍ നിന്ന് പൊരുതുന്ന വിജയിക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപയാണ്. ഈ 50 ലക്ഷത്തിന് പുറമെ വിജയിക്ക് വേറെയും ഒട്ടനവധി സമ്മാനങ്ങൾ ലഭിക്കും. ഇത്തവണ 50 ലക്ഷം കൂടാതെ, ഒരു കാറും സമ്മാനമായുണ്ട്.
എന്നാല്‍, 50 ലക്ഷം ഒന്നാം സമ്മാനമുണ്ടെങ്കിലും അത് മുഴുവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നതല്ല. ബിഗ് ബോസില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തിനും നികുതി നല്‍കേണ്ടതുണ്ട്. വിവിധ നികുതികള്‍ക്ക് ശേഷം എത്ര രൂപ വിജയിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് നോക്കാം.
ബിഗ് ബോസ് വിജയി കേന്ദ്രത്തിന് സമ്മാന നികുതി നല്‍കേണ്ടതുണ്ട്. 30 ശതമാനം ആണ് ഇന്‍കം ഫ്രം അതര്‍ സോഴ്‌സസ് വിഭാഗത്തിലുള്ള നികുതി. ഇതിന് പുറമെ 4 ശതമാനം സെസും നല്‍കണം.
സമ്മാന നികുതി 30 ശതമാനം - 50,00,000 × 30 =15,00,000
സെസ് 4 ശതമാനം- 15,00,000 × 4 = 60,000
മൊത്തം നികുതി- 15,00,000 + 60,000 = 15,60,000
നികുതി കഴിഞ്ഞുള്ള ബാക്കി തുക - 50,00,000 – 15,60,000 = 34,40,000
ഇന്‍കം ടാക്‌സ് നിയമം അനുസരിച്ച് ലോട്ടറി, മത്സരത്തില്‍ നിന്നുള്ള സമ്മാനങ്ങള്‍ തുടങ്ങി എന്തില്‍ നിന്ന് ലഭിക്കുന്ന തുകയോ വസ്തുക്കളോ ഇന്‍കം ഫ്രം അതര്‍ സോഴ്‌സസ് എന്ന വിഭാഗത്തിലാണ് പരിഗണിക്കുന്നത്. അതിനാല്‍ 30 ശതമാനം നികുതി ബിഗ് ബോസ് വിജയിക്ക് ലഭിക്കുന്ന കാറിനും ബാധകമാണ്. 30 ശതമാനം നികുതിയ്ക്ക് പുറമെ 4 ശതമാനം സെസും നല്‍കണം. ഗിഫ്റ്റ് അല്ലെങ്കില്‍ ലോട്ടറി പ്രൈസിന് ജിഎസ്ടി ബാധകമല്ല.