
ബിഗ് ബോസ് സീസണ്‍ ഏഴിലെ മത്സരാര്‍ത്ഥിയായിരുന്നു കലാഭവന്‍ സരിഗ. 20 ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നിട്ടാണ് സരിഗ പുറത്തായത്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ പക്വതയോടെ സമീപിച്ചും പ്രശ്‌നങ്ങള്‍ പരിഹരിച്ചുമാണ് സരിഗ മുന്നോട്ടു പോയത്. എന്നാല്‍ ബിഗ് ബോസിന് വേണ്ടത് മികച്ച ഒരു ഗെയിമറെയാണെന്നും തനിക്ക് താനല്ലാതായി ഹൗസിൽ നില്‍ക്കാനാവില്ലെന്നും പുറത്ത് വന്നതിനുശേഷം കലാഭവന്‍ സരിഗ പറഞ്ഞിരുന്നു. ബിഗ് ബോസിലെ അനുഭവങ്ങൾ സരിഗ പലപ്പോഴായി പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. സരിഗയുടെ വാക്കുകൾ ശ്രദ്ധാപൂർവ്വമാണ് പ്രേക്ഷകർ കേൾക്കുന്നത്. ഇപ്പോൾ ഒരഭിമുഖത്തിൽ സരിഗ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
"നൂറ് ദിവസം നില്‍ക്കാനുള്ള കോസ്റ്റും വേണമെന്ന് ബിഗ് ബോസ് ഇങ്ങോട്ടാണ് ആവശ്യപ്പെട്ടത്. മത്സരം തുടങ്ങുന്നതിന് അഞ്ചു ദിവസം മുന്‍പ്. അത് ഞങ്ങള്‍ക്ക് തലയ്ക്ക് അടിയേറ്റ പോലെയായിരുന്നു. ലക്ഷങ്ങളാണ് ഓരോരുത്തരും ചിലവാക്കിയത്. അവിടെ ചെന്ന് ഫസ്റ്റ് ഡേ തന്നെ കോസ്റ്റും എല്ലാം വാങ്ങിവച്ചു. അതില്‍ ഒന്ന് പോലും അവര്‍ ഇടാന്‍ സമ്മതിച്ചില്ല. ഒരു യൂണിഫോം തന്നു. അത് ഞങ്ങളെ മാനസികമായി തളര്‍ത്തി. പിന്നെ ഭക്ഷണത്തിന്റെ കാര്യം. ജീവിതത്തില്‍ ഇത്രയും കാലത്തിനിടയ്ക്ക് പട്ടിണി കിടന്നിട്ടില്ല. അവിടെ വച്ച് ഒരു ദിവസം മുഴുവന്‍ പട്ടിണി കിടന്നിട്ടുണ്ട്. പലരും വിശന്ന് കരഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ പോയാല്‍ ജീവിതത്തില്‍ പിന്നെ എന്തു കാര്യവുമായും പൊരുത്തപ്പെടാന്‍ പറ്റും.
19 പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കി ആര്‍ക്കും പരിചയമില്ല. ഗോതമ്പ് ദോശ രണ്ട് എണ്ണം കൊടുക്കണമെങ്കില്‍ 40 ദോശ ചുടണം. രാവിലെ 40 ദോശ ചുടുന്നതു തന്നെ വലിയ ടാസ്‌ക്കാണ്. ആദ്യമൊക്കെ വലിയ ദോശയാണ് ഉണ്ടാക്കിയത്. പിന്നീടത് പൂരിയുടെ വലിപ്പത്തിലായി. പിന്നീട് പപ്പടത്തിന്റെ വലിപ്പത്തിലായി. എന്നിട്ടും എണ്ണം തികയ്ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്നും പരിപ്പാണ്. പരിപ്പ് വേണ്ടെന്നു പറഞ്ഞപ്പോള്‍ പഞ്ചസാരയാക്കി. എന്നും ഗോതമ്പ് ദോശയും പഞ്ചസാരയും. ഗോതമ്പ് ദോശ തന്നെ തിന്നാല്‍ പറ്റുന്നില്ല. അപ്പോഴാണ് പഞ്ചസാര. ഇത് ബിഗ് ബോസ് മനപൂര്‍വം ചെയ്യുന്നതാണ്. വയറൊക്കെ നിറഞ്ഞ് എല്ലാവരും സന്തോഷമായിരുന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. വിശന്ന് ഭ്രാന്തെടുത്ത് ഇരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. നമ്മുടെ മാനസികാവസ്ഥ ആടിയുലഞ്ഞ് നില്‍ക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
മുടിക്ക് എണ്ണ പോലും തരില്ല. ചീപ്പ് തരില്ല. കെട്ടാന്‍ പറ്റില്ല. അഴിച്ചിടുമ്പോള്‍ ഭ്രാന്ത് പിടിക്കും. എന്നിട്ടും ഒരാള്‍ പോലും എന്നോട്ടു മോശമായി പെരുമാറിയില്ല. അത്രയും മനക്കരുത്തും പക്വതയും ഉള്ളതുകൊണ്ട് ആര്‍ക്കും എന്നെ പ്രകോപ്പിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മനസിന് കണ്‍ട്രോള്‍ ഉള്ളവരാണ് ആദ്യം പുറത്താകുന്നത്. സ്‌ക്രീന്‍ സ്‌പേസിന് വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ തെറ്റായ ധാരണ ഒന്നിലും പതറാതെ നില്‍ക്കുന്നവരാണ് വിജയിക്കുന്നത് എന്നായിരുന്നു.
ഞാന്‍ തിരിച്ചുവന്ന് ബിഗ് ബോസ് എപ്പിസോഡുകള്‍ കണ്ടപ്പോള്‍ ഷോക്കായി പോയി. അവിടെ നടന്ന പ്രശ്‌നങ്ങളില്‍ ഞാന്‍ ഇടപെട്ടിട്ടുണ്ട്. അതൊന്നും പുറത്തുവന്നില്ല. അതൊന്നും കണ്ടന്റായി വന്നില്ല. കുറ്റം പറയുന്ന പ്രേക്ഷകരാണ് ഈ ഷോ വിജയിപ്പിക്കുന്നത്. അവര്‍ക്കിഷ്ടപ്പെടുന്ന കണ്ടന്റാണ് കൊടുക്കേണ്ടത്. നമ്മള്‍ ജെനുവിനായിട്ട് നിന്നാല്‍ വിജയിക്കാനാവില്ല. ഗെയിം കളിക്കണം. ഒരു ഗെയിം പ്ലാന്‍ വച്ചിട്ട് അതിലൂടെ മുന്നോട്ടു പോകുന്നവരാണ് വിജയിക്കുന്നത്. അനീഷ് നല്ലൊരു ഗെയിമറാണ്. എന്റെ അഭിപ്രായത്തില്‍ അവനായിരിക്കും വിജയിക്കുന്നത്. ഒരു മാനുഷിക പരിഗണന പോലുമില്ലാതെ ഗെയിമില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
അച്ഛനെ കേറി എടാന്ന് വിളിക്കുന്ന ടീംസ് ആണ് ബിഗ്‌ബോസ് ഹൗസിനുള്ളില്‍ ഉള്ളത്. അങ്ങനെയുള്ളവരെയാണ് ബിഗ് ബോസിന് വേണ്ടത്. ഇത് മൈന്‍ഡ് ഗെയിമല്ല, മൗത്ത് ഗെയിമാണ്. വൈല്‍ഡ് കാര്‍ഡുകള്‍ വരുന്നതിന് മുന്നേ പുറത്തായത്തിന് ദൈവത്തിന് നന്ദി. ഇപ്പോള്‍ ബിഗ്ബോസ് കൊണ്ടുപോകുന്നത് തന്നെ അനുമോള്‍ ആണ്. പക്ഷേ ആര്യന്‍-ജിസേല്‍ വിഷയത്തില്‍ അനുമോളുടെ ഇടപെടല്‍ വളരെ മോശമായിപോയി. ആര്യനും ജിസേലും ഒന്നും ഒളിച്ച് ചെയ്യുന്നവരല്ല. അവര്‍ക്ക് ഉമ്മ വയ്ക്കണമെങ്കില്‍ അത് പരസ്യമായി ചെയ്യാന്‍ ധൈര്യമുള്ളവരാണ്. ലാലേട്ടന്‍ രേണു സുധിയെ കുത്തിന് പിടിച്ച് പുറത്താക്കുമെന്ന് അറിയാമായിരുന്നു. വന്ന ദിവസം മുതല്‍ രേണു ഞങ്ങളോട് പോകണമെന്ന് പറഞ്ഞിരുന്നു."