
ഇതിനിടെ വ്യത്യസ്തമായ ഒരു അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുമോൾ. തൻ്റെ കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരരുതെന്നാണ് അനുമോൾ ബിഗ് ബോസിനോട് അഭ്യർത്ഥിച്ചത്.
ആദിലയും നൂറയുമായി സംസാരിച്ചിരിക്കെയാണ് അനുമോളുൻ്റെ അഭ്യർത്ഥന. 'തൻ്റെ കുടുംബത്തെ കൊണ്ടുവരരുത്' എന്ന് അനു പറയുമ്പോൾ, ‘എല്ലാവരുടെയും ഫാമിലി വരുമ്പോൾ നിൻ്റെ ഫാമിലി മാത്രം വരാതിരിക്കുമോ?’ എന്ന് നൂറ ചോദിക്കുന്നു. ഇതിന് മറുപടിയായി, 'അവർ വരില്ലെന്ന് എനിക്കറിയാം' എന്നാണ് അനുമോൾ പറയുന്നത്. 'അച്ഛനും അമ്മയ്ക്കും അനുവിനെ കാണണമെന്നാഗ്രഹമുണ്ടാകും' എന്ന് നൂറ വാദിക്കുന്നു. എന്നാൽ, 'ബിബി ഹൗസിൽ വരണ്ടായിരുന്നു എന്ന് പോലും തോന്നിയിട്ടുണ്ട്' എന്ന് അനു പറയുന്നു.
"എല്ലാവരുടെയും ഫാമിലി വരുമ്പോൾ അവരെ തൻ്റെ ഫാമിലിയായി കാണും. തൻ്റെ ഫാമിലി വന്നാൽ താൻ കരഞ്ഞുപോകും. താൻ വളരെ ഇമോഷണലാണ്. അവരും കരയും. അല്ലെങ്കിൽ തന്നെ താനെപ്പോഴും കരച്ചിലാണെന്നാണ് ഇവർ പറയുന്നത്. കരയുന്നത് കള്ളക്കരച്ചിലൊന്നുമല്ല. കുടുംബത്തോടെ കരയുമെന്ന് എല്ലാവരും കുറ്റപ്പെടുത്തും. വീട്ടുകാരെ നാണം കെടുത്താൻ താത്പര്യമില്ല." - അനുമോൾ പറയുന്നു.