"ബി​ഗ് ബോസിൽ നിന്നും വിളിച്ചില്ല, സാമ്പത്തികമായി ഡൗൺ ആയി, പുള്ളിക്ക് ആകെ ഭ്രാന്ത് പിടിച്ചു"; അമേയ നായർ | Bigg Boss

പിന്നീട് ബി​ഗ് ബോസിലേക്ക് വെെൽഡ് കാർഡ് എൻട്രിയായി ജിഷിന് അവസരം ലഭിച്ചു
Ameya
Published on

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലെത്തിയ മത്സരാർത്ഥിയാണ് നടൻ ജിഷിൻ മോഹൻ. തുടക്കത്തിൽ പ്രേക്ഷക പിന്തുണ കുറവായിരുന്നെങ്കിലും പിന്നീട് പ്രേക്ഷകരുടെയും സഹ മത്സരാർത്ഥികളുടെയും ഇഷ്‌ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ജിഷിൻ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് അമേയ നായർ. സീരിയൽ ‌ടു‍ഡേയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ബി​ഗ് ബോസിൽ പോകുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് ജിഷിൻ സാമ്പത്തിക പ്രശ്നത്തിലായിരുന്നുവെന്നാണ് അമേയ പറയുന്നത്.

"ബി​ഗ് ബോസിലേക്ക് വിളിക്കുമെന്ന് കരുതി . പക്ഷേ വിളിച്ചില്ല. ഇതിനായി മറ്റ് എല്ലാ വർക്കും നിർത്തി വച്ചു. പക്ഷേ വിളിച്ചില്ല. പിന്നീട് ഒരു മാസം കഴിഞ്ഞാണ് വിളിച്ചത്. ഞങ്ങൾക്ക് രണ്ട് പേർക്കും ജോലി ഉണ്ടായിരുന്നില്ല. സാമ്പത്തികമായി ഡൗൺ ആയി. ബി​ഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് ഫണ്ടെല്ലാം തീർന്നു. പുള്ളിക്ക് ആകെ ഭ്രാന്തായി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ബി​ഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി ജിഷിന് അവസരം ലഭിച്ചു." - അമേയ പറയുന്നു.

"മരണം വരെ ജിഷിനും അമേയയും ഒരുമിച്ച് തന്നെയായിരിക്കും. അതിലൊരു മാറ്റവും ഇല്ല. താൻ ജീവിതത്തിലേക്ക് വന്ന ശേഷം ജിഷിന്റെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ടെെന്ന് എല്ലാവരും പറയാറുണ്ട്." - അമേയ നായർ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com