

ബിഗ് ബോസ് സീസൺ ഏഴിലെ വിജയി ആരാകും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. അനുമോൾ, അനീഷ്, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരാണ് ടോപ് ഫൈവിൽ എത്തിയത്. ഇവരിൽ ഒന്നാം സ്ഥാനത്ത് അനുമോളോ, അനീഷോ എത്തുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. എന്നാൽ ഈ എഐ കാലത്ത് ചാറ്റ് ജിപിടിയും ജെമിനിയുമെല്ലാം സീസൺ ഏഴിലെ വിജയിയായി പ്രവചിക്കുന്നത് ആരെയാകും?
ചാറ്റ്ജിപിടിയുടെ പ്രവചനം അനുസരിച്ച് അനുമോളാണ് ഈ സീസണിലെ വിജയി. ഇടൈംസിന്റെ പോളിൽ അനുമോൾക്ക് 53 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് അനുമോൾ വിജയിയാവും എന്ന് ചാറ്റ്ജിപിറ്റി പറയുന്നത്. സീസണിന്റെ തുടക്കം മുതൽ തന്നെ സ്ക്രീൻസ്പേസ് കണ്ടെത്താൻ അനുമോൾക്ക് കഴിഞ്ഞിരുന്നു. സീസണിലുടനീളം കണ്ടെന്റുകൾ നൽകാനും കഴിഞ്ഞു.
രണ്ടാം സ്ഥാനത്ത് അനീഷ് എത്തുമെന്നാണ് പ്രവചനം. കോമണർ എന്ന ടാഗ് അനീഷിന് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചു എന്നാണ് ചാറ്റ്ജിപിടിയുടെ കണ്ടെത്തൽ. അക്ബർ ഖാനാണ് മൂന്നാം സ്ഥാനത്ത്.
ജെമിനിയുടെ പ്രവചനത്തിലും അനുമോൾ തന്നെയാണ് വിജയി. ശക്തമായ വ്യക്തിത്വം, ഗെയിമിലെ തന്ത്രങ്ങളിൽ കാണിക്കുന്ന മികവ്, ബിഗ് ബോസിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്ന പ്രേക്ഷക പിന്തുണ തുടങ്ങിയവയെല്ലാം അനുമോൾക്ക് ഗുണം ചെയ്തുവെന്ന് ജെമിനി പറയുന്നു. രണ്ടാം സ്ഥാനത്ത് അനീഷ് വരും എന്നാണ് ജെമിനി പ്രവചിക്കുന്നത്.
മൂന്നാം സ്ഥാനത്ത് അക്ബറും നാലാമത് നെവിനും അഞ്ചാമത് ഷാനവാസും വരും എന്നാണ് എഐകളുടെ പ്രവചനം. കപ്പുയർത്തുന്നത് ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് 7 മണി മുതൽ ജിയോ ഹോട്സ്റ്റാറിലും ഏഷ്യാനെറ്റിലും ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ പ്രേക്ഷകർക്ക് കാണാം.