Sabarimala : ശബരിമല സ്വർണ്ണപ്പാളി കേസ് : 2019ൽ ശ്രീറാംപുരയിലെ ക്ഷേത്രത്തിൽ സ്വർണ്ണപ്പാളി എത്തിച്ചുവെന്ന് കണ്ടെത്തൽ, വൻ വഴിത്തിരിവ്

ക്ഷേത്രം ഭാരവാഹികളും വിഷയം ശരിവച്ചുവെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ക്ഷേത്രത്തിൽ പൂജ നടത്തുകയും ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നുവെന്നും അധികൃതർ പറഞ്ഞു
Sabarimala : ശബരിമല സ്വർണ്ണപ്പാളി കേസ് : 2019ൽ ശ്രീറാംപുരയിലെ ക്ഷേത്രത്തിൽ സ്വർണ്ണപ്പാളി എത്തിച്ചുവെന്ന് കണ്ടെത്തൽ, വൻ വഴിത്തിരിവ്
Published on

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വൻ വഴിത്തിരിവ്. ഇത് ബംഗളുരുവിൽ ശ്രീറാംപുരയിലെ അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചതായി വിജിലൻസിന് വിവരം ലഭിച്ചു. ഈ ക്ഷേത്രത്തിലെ ശാന്തിക്കാരൻ ആയിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി. സംഭവം 2019ൽ ആയിരുന്നു. (Big twist in Sabarimala gold case)

ക്ഷേത്രം ഭാരവാഹികളും വിഷയം ശരിവച്ചുവെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ക്ഷേത്രത്തിൽ പൂജ നടത്തുകയും ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളി എത്തിച്ചത് വ്യവസായിയായ രമേഷിനൊപ്പം ചേർന്നാണ്.

പൂജകൾ നടത്തിയ ശേഷം പാക്ക് ചെയ്ത് കൊണ്ടുപോയെന്നും, 2004ൽ ഇയാളെ ക്ഷേത്രത്തിൽ നിന്നും പുറത്താക്കിയതാണെന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി. വളരെ നിർണ്ണായകമായ ഒരു കണ്ടെത്തലാണ് ഇത്.

Related Stories

No stories found.
Times Kerala
timeskerala.com