പത്തനംതിട്ട : ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. ഇതുണ്ടായിരുന്നത് പരാതിക്കാരനായ സ്‌പോൺസറുടെ ബന്ധു വീട്ടിലാണ്. ഉണ്ണികൃഷ്ണൻ പോറ്റി പീഠം കാണാനില്ലെന്ന് പരാതി നൽകിയതിൽ ദുരൂഹത ഉണ്ടെന്നാണ് വിവരം. (Big twist in Sabarimala Gold case)
പീഠം കണ്ടെത്തിയത് ദേവസ്വം വിജിലൻസാണ്. സഹോദരിയുടെ വീട്ടിയിലേക്ക് കഴിഞ്ഞ 13നാണ് പീഠം മാറ്റിയത്. ആദ്യം ഇത് സൂക്ഷിച്ചിരുന്നത് വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ്.
കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ സ്വർണ്ണ പീഠം ഇയാൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ തന്നെ ഇത് ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്നു. പീഠം സൂക്ഷിച്ചിരുന്നത് സ്വീകരണ മുറിയിൽ ആയിരുന്നു.