
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് വൻ മയക്കുമരുന്നു വേട്ട(Drug Hunt). 544 ഗ്രാം എം.ഡി.എം.എയും 875 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിൽ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. മുതുവല്ലൂർ സ്വദേശി ആകാഷിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന്റെ പരിസരത്തു നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. ചെറിയ പാക്കറ്റുകൾ ആയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് കേരളത്തിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം