വയനാട് : ജില്ലയിലെ സിപിഎം രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടിവിട്ടു. തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും ആരോപിച്ചാണ് 35 വർഷത്തെ പാർട്ടി ബന്ധം ജയൻ അവസാനിപ്പിച്ചത്.(Big blow in Wayanad CPM, Senior leader AV Jayan leaves the party)
രാജിവെച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ കടുത്ത വിമർശനമാണ് ജയൻ ഉന്നയിച്ചത്: ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ ലക്ഷ്യം വെച്ച് നീങ്ങുകയാണ്. തന്നെ അപകീർത്തിപ്പെടുത്താൻ ചില സിപിഎം നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന് വിവരങ്ങൾ ചോർത്തി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്നത്. ആസൂത്രിതമായ ഇത്തരം അട്ടിമറികൾ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.