

ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ദിവസങ്ങളായി തുടർന്നുവരുന്ന ബിഗ് ബാങ്ക് വീക്കിൻ്റെ ഇന്നത്തെ ടാസ്കിൽ വീടിന് പുറത്തായിരുന്നു ആക്ടിവിറ്റി. ഇതിനായി അനുമോൾ, ആദില, അക്ബർ എന്നീ മത്സരാർത്ഥികൾ വീടിന് പുറത്തേക്ക് ഓടുകയും ചെയ്തു.
ബിഗ് ബാങ്ക് വീക്കിലെ ഏറ്റവും സമ്മാനത്തുകയുള്ള ടാസ്കാണ് ഇതെന്ന് ബിഗ് ബോസ് അറിയിക്കുന്നുണ്ട്. മത്സരിക്കുന്നവർ പ്രധാന വാതിലിലൂടെ പുറത്തുപോയി ഒരു മിനിട്ടിൽ പണമെടുത്ത് തിരികെയെത്തണം. തിരികെ എത്താൻ കഴിയാത്തവർ ബിബി ഹൗസിൽ നിന്ന് എന്നെന്നേക്കുമായി പുറത്താവും എന്നും ബിഗ് ബോസ് മുന്നറിയിപ്പ് നൽകുന്നു.
തുടർന്ന് മൂവരും മറ്റ് മത്സരാർത്ഥികളോട് യാത്ര പറയുന്നു. ബസർ മുഴങ്ങുന്നതോടെ പ്രധാന വാതിൽ തുറക്കുന്നു. മൂവരും പുറത്തേക്കോടുന്നു. അവിടെ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിലേക്കാണ് ഇവർ ഓടുന്നത്. ഈ കാറിലാണ് പണം. സമയം കഴിഞ്ഞുകൊണ്ടിരിക്കെ ‘എല്ലാവരും തിരിച്ചുവാ’ എന്ന് നൂറ ആർത്തുവിളിക്കുന്നുണ്ട്. ഇവരിൽ ആരൊക്കെ തിരിച്ചുവന്നു എന്ന് വ്യക്തമല്ല. ഇന്ന് രാത്രി 9.30നുള്ള എപ്പിസോഡിൽ ഈ ടാസ്ക് കാണാനാവും.
ബിഗ്‌ബോസ് ഫിനാലെയിലേക്ക് അടുക്കുമ്പോൾ എട്ട് പേരാണ് ഹൗസിൽ അവശേഷിക്കുന്നത്. അനുമോൾ, ആദില, നൂറ, ഷാനവാസ്, സാബുമാൻ, നെവിൻ, അക്ബർ, അനീഷ്. ഇവരിൽ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച നൂറ ഫൈനൽ ഫൈവിലെത്തിയിട്ടുണ്ട്. ബാക്കി ഏഴ് പേരിൽ നിന്ന് മൂന്ന് പേരാവും ഫൈനൽ ഫൈവിൽ എത്തുക. അതിനിടെ, നാല് പേർ ഇനി ഹൗസിൽ നിന്ന് പുറത്താവേണ്ടതുണ്ട്. അത് ആരൊക്കെയാവുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.