വനിതാ കരകൗശല വിദഗ്ദ്ധര്‍ക്കു പിന്തുണയുമായി ഭീം പെയ്മെന്‍റ് ആപ്പിന്‍റെ മീട്ടി ദിവാലി

വനിതാ കരകൗശല വിദഗ്ദ്ധര്‍ക്കു പിന്തുണയുമായി ഭീം പെയ്മെന്‍റ് ആപ്പിന്‍റെ മീട്ടി ദിവാലി
Published on

കൊച്ചി: ഓരോ ഉപഭോക്താവും പത്തോ അതിലധികമോ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വനിതകളുടെ നേതൃത്വത്തിലുള്ള കരകൗശല ബിസിനസുകള്‍ക്ക് സംഭാവന നല്‍കുന്ന മീട്ടി ദിവാലി കാമ്പയിന്‍റെ രണ്ടാം പതിപ്പിന് ഭീം പെയ്മെന്‍റ് ആപ്പ് തുടക്കം കുറിച്ചു.

ഒക്ടോബര്‍ ഒന്നിനു തുടങ്ങിയ കാമ്പയിന്‍ ഒക്ടോബര്‍ 31 വരെ തുടരും. സ്ത്രീ ശാക്തീകരണം, കരകൗശല വിദഗ്ദ്ധര്‍ക്കു പിന്തുണ, തദ്ദേശീയ ഉല്‍പന്നങ്ങളെ പിന്തുണയ്ക്കുക എന്നിവയ്ക്കൊപ്പം രാജ്യത്തിന്‍റെ സ്വന്തം പെയ്മെന്‍റ് ആപ്പിനെ പിന്തുണക്കുകയും നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍റെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആപ്പായ ഭീമിലൂടെയുള്ള ഈ പ്രചാരണം വഴി ലക്ഷ്യമിടുന്നു.

ഭീം ആപ്പ് വഴി പണമടക്കാന്‍ തീരുമാനിക്കുമ്പോള്‍ ലളിതവും സുരക്ഷിതവുമായ പണമടക്കല്‍ അനുഭവങ്ങള്‍ ലഭിക്കുക മാത്രമല്ല ചെയ്യന്നതെന്നും വനിതാ കരകൗശല വിഗദ്ധരെ പിന്തുണക്കുക കൂടിയാണെന്നും എന്‍ബിഎസ്എല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു. ഓരോ ദിവസത്തേയും ഡിജിറ്റല്‍ പണമടക്കലുകള്‍ യഥാര്‍ത്ഥ സാമ്പത്തിക അവസരങ്ങള്‍ക്കു വഴിയൊരുക്കുന്നതും ഇതിലൂടെ കാണാമെന്ന് ലളിത നടരാജ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com