
തിരുവനന്തപുരം : ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ഉൾപ്പെടെയുള്ള 11 പേർക്ക് ശിക്ഷയിളവ് നൽകണമെന്നും വിട്ടയക്കണമെന്നുമുള്ള സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകരിച്ചു.(Bhaskara Karanavar murder case)
നേരത്തെ പ്രതിക്ക് ശിക്ഷയിളവ് നൽകണമെന്ന് സർക്കാർ ശുപാർശ നൽകിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ, ജയിലിലെ പെരുമാറ്റം എന്നിവയുടെ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി.
ഇത് പൂരിപ്പിച്ച് സർക്കാർ ശുപാർശയോടൊപ്പം സമർപ്പിച്ചു. മോചിപ്പിക്കുന്നത് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ്.