തിരുവനന്തപുരം: ഭാരതി എയര്‍ടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി ഗോപാല്‍ വിത്തല്‍ 2026 ജനുവരി 1-ന് ചുമതലേല്‍ക്കും. ഭാരതി എയര്‍ടെല്ലിന്റേയും അതിന്റെ എല്ലാ സബ്‌സിഡിയറികളുടേയും മേല്‍നോട്ടം അദ്ദേഹം വഹിക്കും.
കഴിഞ്ഞ 13 വര്‍ഷമായ ഗോപാല്‍ മിത്തല്‍ ഭാരതി എയര്‍ടെല്ലിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി പ്രവര്‍ത്തിക്കുകയായിരുന്നു.
നേതൃമാറ്റത്തിന്റെ ഭാഗമായി 2024 ഒക്ടോബറില്‍ മാനേജിങ് ഡയറക്ടറുടെ പദവി കൂടാതെ അദ്ദേഹത്തെ ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനായും നിയമിച്ചിരുന്നു.
അതിനൊപ്പം ശാശ്വത് ശര്‍മ്മയെ കമ്പനിയുടെ നിയുക്ത സിഇഒയായും നിയമിച്ചിരുന്നു. അടുത്ത വര്‍ഷം ജനുവരി 1-ന് ഗോപാല്‍ വിത്തലിന്റെ പിന്‍ഗാമിയായി ഭാരതി എയര്‍ടെല്ലിന്റെ എംഡിയും സിഇഒയുമായി ശര്‍മ്മ ചുമതലയേല്‍ക്കും.
നിലവില്‍ ഭാരതി എയര്‍ടെല്‍ ഇന്ത്യയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ സൗമന്‍ റേ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാകും.
കൂടാതെ, നിലവില്‍ ഭാരതി എയര്‍ടെല്ലിന്റെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായ അഖില്‍ ഗാര്‍ഗിനെ ഭാരതി എയര്‍ടെല്‍ ഇന്ത്യയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിക്കും.
നിലവില്‍ ജോയിന്റ് കമ്പനി സെക്രട്ടറി & കംപ്ലയിന്‍സ് ഓഫീസറുമായ രോഹിത് പുരിയെ ഭാരതി എയര്‍ടെല്ലിന്റെ കമ്പനി സെക്രട്ടറി & കംപ്ലയിന്‍സ് ഓഫീസറായും നിയമിക്കും. ഗ്രൂപ്പ് കമ്പനി സെക്രട്ടറിയായ പങ്കജ് തിവാരി തുടര്‍ന്നും ആ സ്ഥാനം വഹിക്കും.